ആട്ടം പാട്ടിന്റെ സർഗവേദി തുറക്കുകയാണ്;

വരൂ, കലയുടെ ആരവങ്ങളിലേക്ക്!

ഓൺലൈൻ ക്ലാസുകളുടെയും ലോക്ഡൗണിന്റെയും വിരസമായ ലോകത്തു നഷ്ടമായ കലോത്സവത്തിന്റെ അരങ്ങുകളെ തിരികെയെത്തിക്കുന്നു ആട്ടം പാട്ട്.

സ്കൂൾ റജിസ്ട്രേഷന്റെ അവസാന തീയതി: നവംബർ 30

വിദ്യാർഥികൾ വിഡിയോ അപ്‍ലോഡ് ചെയ്യേണ്ട അവസാന തീയതി: ഡിസംബർ 15

Registration for Schools ends in:
 • 00days
 • 00Hours
 • 00Minutes
 • 00Seconds
About
The Contest

ആട്ടം പാട്ടിലേക്കു സ്വാഗതം.

കലയുടെ കൺവെട്ടം തുറക്കുകയാണ് ഇവിടെ.
ഓൺലൈൻ ക്ലാസുകളുടെയും ലോക്ഡൗണിന്റെയും വിരസമായ ലോകത്തു നഷ്ടമായ കലോത്സവത്തിന്റെ അരങ്ങുകളെ തിരികെയെത്തിക്കുന്നു ആട്ടം പാട്ട്. കേരളത്തിലെയും പുറത്തെയും സ്കൂൾ വിദ്യാ‍ർഥികൾക്കായി മലയാള മനോരമ, ജയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓൺലൈൻ കലോത്സവമാണ് ‘ആട്ടം പാട്ട്.’ വീടുകൾ തന്നെ വേദികളാക്കി കുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. 20 ഇനങ്ങളിലാണു മത്സരം. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കു സീനിയർ, ജൂനിയർ കാറ്റഗറികളിലായി പങ്കെടുക്കാം. വിദ്യാർഥികളെയും സ്കൂളുകളെയും കാത്തിരിക്കുന്നത് കാഷ് അവാർഡ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ. ആട്ടം പാട്ടിന്റെ സർഗവേദി തുറക്കുകയാണ്; വരൂ, കലയുടെ ആരവങ്ങളിലേക്ക്!

Register your school

Only school authorities or authorised representatives can register here. Students & parents may reach out to their respective schools for enrolling in this event.

error text display here
error text display here
error text display here
error text display here
error text display here

Upload School Affidavit (in PDF format) signed by the head of the institution with official seal certifying you to nominate students for the event.
Download the affidavit form here.

error text display here
error text display here
ITEM CATEGORIES
 • പദ്യപാരായണം
  MaleFemale
 • മോണോ ആക്ട്
  MaleFemale
 • മിമിക്രി
  MaleFemale
 • പാട്ട്
  MaleFemale
 • ശാസ്ത്രീയനൃത്തം – ജതി
  MaleFemale
 • നാടോടിനൃത്തം
  MaleFemale
 • സിനിമാറ്റിക് ഡാൻസ്
  MaleFemale
 • സ്റ്റാൻഡ് അപ് കോമഡി
 • ഉപകരണസംഗീതം – തുകൽവാദ്യം
 • ഉപകരണസംഗീതം – സുഷിരവാദ്യം
 • ഉപകരണസംഗീതം – തന്ത്രിവാദ്യം
 • പ്രസംഗം മലയാളം
 • പ്രസംഗം ഇംഗ്ലിഷ്
CLASS GROUPS

ജൂനിയർ ഗ്രൂപ്പ്:
5,6,7,8 ക്ലാസുകളിലെ കുട്ടികൾ.

സീനിയർ ഗ്രൂപ്പ്:
9,10,11,12 ക്ലാസുകളിലെ കുട്ടികൾ.

HOW TO PARTICIPATE
‘ആട്ടം പാട്ട്’ ഒാൺലൈൻ സ്കൂൾ കലോത്സവത്തിൽ വിദ്യാർഥികൾക്ക് എങ്ങനെ പങ്കെടുക്കാം?
 • സ്കൂൾ അധികൃതർ കലോത്സവം വെബ് സൈറ്റിൽ വിദ്യാർഥികളുടെ പേരുകൾ റജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്ന ഇനങ്ങളും രേഖപ്പെടുത്തണം.
 • ഒാൺലൈൻ സ്കൂൾ കലോത്സവത്തിന്റെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഒാൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് വിവരങ്ങൾ നൽകുക
 • റജിസ്ട്രേഷൻ പൂർത്തിയായാൽ മൽസരത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇ – മെയിൽ വിലാസത്തിൽ ലഭിക്കും.
 • ഇ മെയിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പ്രകാരം സ്കൂൾ അധികൃതർക്ക് ഓരോ മത്സരയിനത്തിലേക്കും വിദ്യാർഥികളെ നോമിനേറ്റ് ചെയ്യാം.
 • നോമിനേറ്റ് ചെയ്തു കഴിയുമ്പോൾ വിദ്യാർഥികളുടെ ഇ - മെയിലിലേക്ക് ഒരു ഡാഷ്ബോർഡിന്റെ ലിങ്ക് ലഭിക്കും. ഇവിടെ പ്രകടനത്തിന്റെ വിഡിയോ അപ്‌ലോഡ് ചെയ്യുക.
 • വിഡിയോ അപ്‌ലോഡ് ചെയ്തു കഴിയുമ്പോൾ മാത്രമേ മൽസരത്തിൽ പങ്കെടുക്കുന്ന പ്രക്രിയ പൂർത്തിയാവുകയുള്ളൂ.
Rules & Regulations
പൊതു വ്യവസ്ഥകളും നിർദേശങ്ങളും
 • കേരളത്തിനകത്തും പുറത്തുമുള്ള സ്കൂളുകൾക്ക് ആട്ടം പാട്ടിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം.
 • ഓരോ ഇനത്തിലും പങ്കെടുക്കുന്ന വിദ്യാർഥികളെ അതതു സ്കൂൾ ആണു നിശ്ചയിക്കേണ്ടതും പേരു ചേർക്കേണ്ടതും.
 • ആകെ 20 ഇനങ്ങളിലാണു മത്സരം. എല്ലാം വ്യക്തിഗത ഇനങ്ങൾ.
 • രണ്ടു ഗ്രൂപ്പുകളിലാണു മത്സരം:
  ജൂനിയർ ഗ്രൂപ്പ്: 5,6,7,8 ക്ലാസുകളിലെ വിദ്യാർഥികൾ.
  സീനിയർ ഗ്രൂപ്പ്: 9,10,11,12 ക്ലാസുകളിലെ വിദ്യാർഥികൾ.
 • ഒരു വിദ്യാർഥിക്ക് എത്ര ഇനങ്ങളിൽ വേണമെങ്കിലും പങ്കെടുക്കാം.
 • എല്ലാ മത്സരങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമിലായിരിക്കും.
 • മത്സരത്തിന്റെ വിശദമായ തിയതി/സമയ ക്രമം മലയാള മനോരമ പത്രത്തിലും ഈ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. പങ്കെടുക്കുന്നവർ അവരുടെ പ്രകടനം നിർദേശിച്ചിട്ടുള്ള സമയത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യണം.
 • കേരളത്തിലെ 14 ജില്ലകൾ 14 മേഖലകളായും കേരളത്തിനു പുറത്തുള്ള സ്കൂളുകൾ എല്ലാം ചേർത്ത് ഒരു മേഖലയായും കണക്കാക്കും.
 • 15 മേഖലകളിൽനിന്ന് ഓരോ ഇനത്തിലും ഓരോ വിഭാഗങ്ങളിൽ ആദ്യ 2 സ്ഥാനങ്ങളിലെത്തുന്നവരുടെ പ്രകടനം സംസ്ഥാന മത്സരത്തിനു പരിഗണിക്കും.
 • ഓരോ മത്സര ഇനത്തിന്റെയും വിശദമായ നിയമങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തിയുള്ള ‘ആട്ടം പാട്ട് കലോത്സവ മാനുവൽ’ പങ്കെടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.
 • ആട്ടം പാട്ട് കലോത്സവ മാനുവലിൽ നിർദേശിച്ചുള്ളതു പ്രകാരമാണ് വിദ്യാർഥികൾ മത്സര ഇനങ്ങളിൽ പങ്കെടുക്കേണ്ടത്.
 • മത്സരം സംബന്ധിച്ച എല്ലാ നിബന്ധനകളും മാനുവലിൽ ഉണ്ട്. ഷൂട്ട് ചെയ്യേണ്ട വിധം, അപ്‍ലോഡ് ചെയ്യേണ്ട വിധം എന്നിവയടക്കമുള്ള സാങ്കേതികകാര്യങ്ങളും മാനുവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 • ഓരോ ഇനത്തിലും സംസ്ഥാനതലത്തിൽ വിജയികളാകുന്ന വിദ്യാർഥികൾക്കു കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ലഭിക്കും.
 • സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്ന ഇനങ്ങൾ പൊതു വോട്ടിങ്ങിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ജൂറിയുടെ മാർക്ക് (90% weightage), പൊതു വോട്ടിങ് ( 10% weightage) എന്നിവ കണക്കിലെടുത്താകും അസാന വിജയികളെ നിശ്ചയിക്കുക.
 • സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ആദ്യ രണ്ടു സ്കൂളുകൾക്കു കാഷ് അവാർഡും ട്രോഫിയും ലഭിക്കും. (സീനിയർ, ജൂനിയർ ഗ്രൂപ്പുകൾ പൊതുവായി കണക്കാക്കിയാണ് ഈ പുരസ്കാരം)
 • സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന പെൺകുട്ടിക്കും ആൺകുട്ടിക്കും യഥാക്രമം കലാതിലകം, കലാപ്രതിഭ പട്ടങ്ങൾ നൽകും. കാഷ് അവാർഡും ട്രോഫിയും ഉണ്ടാകും. (സീനിയർ, ജൂനിയർ ഗ്രൂപ്പുകൾ പൊതുവായി കണക്കാക്കിയാണ് ഈ പുരസ്കാരം)
 • സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനത്തിന് 10 പോയിന്റ്, രണ്ടാം സമ്മാനത്തിന് 5 പോയിന്റ്, മൂന്നാം സമ്മാനത്തിന് 3 പോയിന്റ് എന്ന ക്രമത്തിൽ കണക്കാക്കിയാണ് കലാതിലകം, കലാപ്രതിഭ, ചാംപ്യൻ സ്കൂൾ, റണ്ണർ അപ് സ്കൂൾ എന്നിവ നിർണയിക്കുക.
 • സംസ്ഥാനതലത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും.
 • എല്ലാ മത്സര ഇനങ്ങളിലും വിധിനിർണയം സംബന്ധിച്ചു ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. തീരുമാനം ചോദ്യം ചെയ്യാനാകില്ല.
 • പങ്കെടുക്കുന്ന വിദ്യാർഥികളോ സ്കൂളുകളോ വിധിനിർണയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ജൂറി അംഗങ്ങളെ ബന്ധപ്പെടാൻ പാടുള്ളതല്ല.
 • ആട്ടം പാട്ട് കലോത്സവം സംബന്ധിച്ച് ആട്ടം പാട്ട് സംഘാടക സമിതിയുടെ എല്ലാ തീരുമാനങ്ങളും അന്തിമമായിരിക്കും.
 • ആട്ടം പാട്ട് കലോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള അവകാശം സംഘാടകസമിതിക്കാണ്.
Prize
സംസ്ഥാന തലം – വിജയികൾക്ക്

ഓരോ ഇനത്തിലും ഓരോ വിഭാഗത്തിലും ആദ്യ 3 സ്ഥാനങ്ങളിലെത്തുന്ന വിദ്യാർഥികൾക്കു സമ്മാനം

ഒന്നാം സമ്മാനം:
5,000 രൂപയും
സർട്ടിഫിക്കറ്റും
രണ്ടാം സമ്മാനം:
3,000 രൂപയും
സർട്ടിഫിക്കറ്റും
മൂന്നാം സമ്മാനം:
2,000 രൂപയും
സർട്ടിഫിക്കറ്റും
സംസ്ഥാന തലം – സ്കൂളുകൾക്ക്

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആദ്യ 2 സ്കൂളുകൾക്കു സമ്മാനം.

ചാംപ്യൻ സ്കൂൾ:
25,000 രൂപയും ട്രോഫിയും
റണ്ണർ അപ് സ്കൂൾ:
15,000 രൂപയും ട്രോഫിയും
സംസ്ഥാന തലം – വ്യക്തിഗത ജേതാക്കൾ

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പെൺകുട്ടിക്കും ആൺകുട്ടിക്കും.

കലാതിലകം (പെൺകുട്ടി):
10,000 രൂപയും ട്രോഫിയും
കലാപ്രതിഭ (ആൺകുട്ടി):
10,000 രൂപയും ട്രോഫിയും
Helpdesk & Contact
For any queries or support, visit our helpdesk